എസ്‌യുവി നിര്‍മ്മാതാക്കളുടെ കാര്യം വരുമ്പോള്‍, ജീപ്പിന്റെ പാരമ്പര്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ബ്രാന്‍ഡുകള്‍ വളരെ കുറവാണെന്ന് വേണം പറയാന്‍. CBU റൂട്ടിലൂടെ ഇറക്കുമതി ചെയ്ത റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവികളുമായി 2016-ല്‍ അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ പ്രവേശിച്ചു, പിന്നീട് ഇന്ത്യയില്‍ നിര്‍മ്മിച്ച കോമ്പസ് 5-സീറ്റര്‍ പ്രീമിയം എസ്‌യുവി ബ്രാന്‍ഡ് പുറത്തിറക്കി. 6 വര്‍ഷത്തിന് ശേഷം, ഇപ്പോള്‍ മെറിഡിയന്‍ 7 സീറ്റര്‍ എസ്‌യുവിയും പുറത്തിറക്കിയിരിക്കുകയാണ്. ഈ വാഹനത്തിന്റെ റിവ്യൂ വിശേഷങ്ങളാണ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്.
#JeepMeridian #Meridian #Jeep